“ഞാന്‍ ബാല
വയസ്സ് ഏഴ്
ചില ദിവസങ്ങളില്‍ സ്കൂളില്‍ വരുന്നു
ചില ദിവസങ്ങളില്‍ ഇരന്നു നടക്കുന്നു
അമ്മയ്ക്കു വിശക്കും
എന്നെപ്പോലെ അച്ഛനെയറിയാത്ത
ഒരു കുട്ടികൂടി വളരുന്നു
അമ്മയുടെ വയറ്റില്‍.
പെണ്‍കുട്ടിയാണെങ്കില്‍
അവളെയും എന്നെപ്പോലെ ആളുകള്‍
നാലാംവയസ്സിനു മുന്നേ
പുറകെയോടി ശരീരം മുഴുവന്‍
ഭയങ്കരമായി വേദനിപ്പിക്കും.
മൂത്രമൊഴിക്കുന്നിടത്ത് നിന്നും
അവള്‍ക്കും മരണവേദനയുണ്ടാവും!
ചോര വരും!
എന്‍റെ അമ്മയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയാഞ്ഞത് പോലെ
എനിക്കും ഒന്നും ചെയ്യാന്‍ കഴിയില്ല.
ഞങ്ങള്‍ വെറുതെ ഉടുപ്പുകള്‍ തമ്മില്‍ കൂട്ടികെട്ടി
എവിടെയെങ്കിലും ഉറങ്ങും.
എത്ര ഭീകരമാണ് ഈ രാത്രികളെന്നു
നിങ്ങള്‍ക്കറിയില്ല
എത്ര ദൈന്യമാണീ പകലുകളെന്ന്
നിങ്ങള്‍ക്കറിയില്ല
എനിക്കറിയേണ്ടതൊന്നും
നിങ്ങളെനിക്ക് പറഞ്ഞുതന്നില്ല
ആളുകള്‍ക്കറിയേണ്ടതൊന്നും
നിങ്ങളവരെ പഠിപ്പിച്ചില്ല
എന്‍റെ ആവശ്യങ്ങള്‍ നിങ്ങള്‍ക്കറിയില്ല….”
simly great…………… keep it up
ഭീകരമായ ഒരു സത്യം!