എന്റെ സുഹൃത്ത് ഒരിക്കല്‍ ചോദിക്കുകയായിരുന്നു
”ഉപ്പേരിക്ക് അരിയാന്‍ വിളിക്കലാണോ നിങ്ങളുടെ ഫെമിനിസം “
അന്ന് ഞാന്‍ പറഞ്ഞു “ഒരിക്കലുമല്ല ,സ്ത്രൈണതയുടെ ആവിഷ്കരങ്ങള്‍ക്ക് അവസരവും അംഗീകാരവും നല്‍കുക…..”എന്നൊക്കെ .
അന്നെനിക്ക് പ്രായം പതിനെട്ടു ! കല്യാണം,കുട്ടി,വീട് എല്ലാം നല്ല നിറമുള്ള സ്വപ്‌നങ്ങള്‍!!!!
അന്നൊക്കെ പകല് മുഴുവന്‍ കഴുതയെപ്പോലെ വീട്ടുപണി ചെയ്തു രാത്രിയില്‍ പത്രമെടുതുവെച്ചു അമ്മ ഉറങ്ങി വീഴും
”ഇന്ദിര ഗാന്ധിയെ കൊന്നാലെന്തു കൊന്നില്ലേലെന്തു” അച്ഛന്റെ തമാശയില്‍ ഞങ്ങള്‍ ആര്‍ത്തു ചിരിച്ചു പിറ്റേന്ന് സുഹൃത്തുക്കളോടും പറഞ്ഞു ബാക്കിയും ചിരിച്ചു .
ഇന്നെനിക്കു നാല്പതു കഴിഞ്ഞു !!! എനിക്ക് സുഹൃത്തുക്കളില്ല
ഞങ്ങള്‍ കോലായില്‍ ചായ കുടിച്ചിരുന്നു കൂട്ടമായി ചിരിക്കാറില്ല ,കരയാറുമില്ല.
ഞാന്‍ അയാളുടെ സുഹൃത്തുക്കള്‍ക്ക് ചായ എത്തിക്കുമ്പോള്‍ അയാള്‍ അവരോടു പറയുന്നു
“എനിക്ക് ഒരിറ്റു വെള്ളം കുടിക്കനമെങ്ങില്‍ഇവള് വേണം ……………മുണ്ട് വെളുക്കനമെങ്ങില്‍ ഇവള് അലക്കണം……..
അത് ഇവള് തന്നെ തേക്കണം ………….എനിക്ക് ശ്വാസം കഴിക്കാന്‍ പോലും ഇവള് വേണം.
അത്രയ്ക്ക് സ്നേഹമാണ് എനിക്കിവളെ…………………”
പ്രാണ വേദന സഹിച്ചു വിധേയത്വമുള്ള ഭാര്യയായി ഞാന്‍ സ്നേഹം നടിക്കുന്നു .
ഒന്ന് ഉപ്പേരിക്ക് അരിഞ്ഞ് തരുമോ “ചോദിച്ചാലോ ?
വേണ്ട…………………………………………………..
ഫെമിനിസം..കാഴ്ചപ്പാടുകളൊക്കെ മാറിപ്പോയത് ഒക്കെ ഒതുക്കി എന്നാല്‍ ഒരുപാട് പറഞ്ഞിരിക്കുന്നു..പോസ്റ്റ് ലളിതം സുന്ദരം ട്ടോ..:)
നന്നായി…ആശംസകള്‍..!!
“എനിക്ക് ഒരിറ്റു വെള്ളം കുടിക്കനമെങ്ങില്‍ഇവള് വേണം ……………മുണ്ട് വെളുക്കനമെങ്ങില്‍ ഇവള് അലക്കണം……..
പതിവായി കേള്‍ക്കരുല്ല്ല ഇത്തരം വാക്കുകള്‍ വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു
അഭിവാദ്യങ്ങള്‍