വേദങ്ങളില്‍ ഞാന്‍

 

blog-picture

ഞാന്‍,തറ ഇളകിപ്പോയതുകൊണ്ട്‌
സീലിങ്ങില്‍ തൂങ്ങിക്കിടന്ന് ആടുന്ന
ഒരു ചുമര്‍……
നീ ഈ വീടിന്റെ ഐശ്വര്യം
മഹാലക്ഷ്മി‘,’ എന്‍റെ വിളക്ക്
എന്നീ ചതിവാക്കുകളുടെ കടവാതിലുകള്‍
തലകീഴെ തൂങ്ങിനില്ക്കുന്ന പഴയ ഒരു മരം……
അങ്ങനെയിരിക്കെ  ഓരോ ഇടിവാക്കിലും
ജീര്‍ണിച്ച നട്ടെല്ലിലും തലയിലും കുമിള് പൊട്ടാന്‍
തുടങ്ങിയപ്പോള്‍ തോന്നി കുമിള്‍‍ക്കഥ പറയാന്‍….

 

ശ്രീസൂര്യ തിരുവോത്ത് Sreesoorya Thiruvoth | sreesoorya.tr@gmail.com

 

 

Comments are closed.

Follow

Get every new post delivered to your Inbox.