വേവുകാലം

 

അടുക്കളയില്‍
പരിപ്പിന്റെ വേവുമണം മുറ്റിയപ്പോള്‍ 
ഓര്‍ത്തു
പാകം നോക്കുവാന്‍
ഓരോ രുചിയും ആദ്യമായി നാക്കില്‍ തന്ന
ഒരു സ്ത്രീയെ!

തീവെളിച്ചത്തില്‍് പുകമണവുമായി നിന്ന ഒരുവള്‍
ചുരത്തപ്പെടാത്ത മുലകള്‍ പോലെ
മനസ്സ് കനച്ചു വന്നു.
പെരുമഴയിലേക്ക് അവരെന്നെ നീട്ടിവിളിച്ചിരുന്നു
എത്ര സ്ത്രീകളായിരുന്നു
കെടാത്ത അടുപ്പുകളുടെ
പുകപിടിച്ച അടുക്കളയില്‍
വെന്തത്‌
പൊട്ടിയും ചീറ്റിയും……………

ചിലര്‍ കുശുമ്പികളും
വീര്‍ത്ത വയറുളളവരുമായിരുന്നു.
ഏകാന്തതയുടെ തുരുത്ത് തേടി
പറമ്പിന്റെ കിഴക്കേ അറ്റത്തെ
ഒരിക്കലും പൂത്തിട്ടില്ലാത്ത
ഒരു മാഞ്ചുവട് ചിലപ്പോള്‍
ഞാന്‍ കയ്യേറുമായിരുന്നു

പക്ഷെ രഹസ്യചിന്തകളുടെ പൂമഴയില്‍
വിളര്‍്ത്ത്നില്ക്കാറായിരുന്നു ഞാനവിടെ……………
ഏകാന്തതകള്‍ നിറയെ പൂത്ത ബാല്‍്ക്കണിയിലേക്ക്
പ്രഷര്‍്കുക്കറിന്റെ വിസിലുകള്‍
എന്നെ നീട്ടി വിളിക്കുന്നു
വേവുമുറ്റിയ പരിപ്പ്മണം  
പിന്നെയും….

5 Responses to വേവുകാലം

  1. ഇഷ്ടമാണ് കേട്ടോ ഈ എഴുത്തുകള്‍…

  2. ശ്രീസൂര്യ says:

    സന്തോഷം….. 🙂

  3. സമാന്തരന്‍ says:

    മനസ്സു ചടയ്ക്കാതെ ,ട്രെയിന്‍ യാത്രകളില്‍ ഇനിയും കുറിക്കുമല്ലോ..

  4. ARAFATH says:

    KEEP IT UP…………

Leave a comment